ന്യൂ ഇയര്‍ ആശംസിച്ചില്ല;യുവതി ജീവനൊടുക്കി
ബാംഗ്ലൂര്‍: തനയ്‌ക്കേറ്റവും പ്രിയപ്പെട്ടയാള്‍ ന്യൂ ഇയര്‍ ആശംസ അറിയിക്കാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ ശശിരേഖ( 25) ആണ് ആത്മഹത്യ ചെയ്തത്. ഐഐഎസ്സി ക്യാമ്പസിലുള്ള തന്റെ വീട്ടിനുള്ളില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു രേഖ.
മുറിയില്‍ നിന്ന് നാലു പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എല്ലാവര്‍ഷവും തനിയ്ക്ക് ന്യൂ ഇയര്‍ ആശംസിയ്ക്കാറുള്ള ആള്‍ ഇത്തവണ അത് ചെയതില്ല. അതില്‍ നിരാശയായാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് യുവതി കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി എട്ടു മണിയ്ക്ക് ശേഷം യുവതിയുടെ സഹോദരന്‍മാര്‍ പുറത്തു പോയ സമയത്തായിരുന്നു സംഭവം.
ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരമറിയിക്കുകയും മൃതദേഹം ആശുപത്രിലേയ്ക്ക് കൊണ്ടു പോവുകയും ചെയ്തു.
ഒരു വര്‍ഷം മുന്‍പ് യശ്വന്തപൂര്‍ സ്വദേശിയായ യുവാവിനെതിരെ രേഖ സദാശിവനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ആ പരാതി പിന്‍വലിയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications