കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളം മാത്രമല്ല നിധിയും തമിഴ്‌നാടിന് വേണം

  • By Ajith Babu
Google Oneindia Malayalam News

Sree Padmnabhaswamy Temple
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവുമായി ആരംഭിച്ച നിയമയുദ്ധം തെരുവിലേക്ക് നീണ്ടതിന് പിന്നാലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരത്തിന് മേലും തമ്ിഴ്‌നാട് അവകാശവാദം ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇടുക്കി തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നിധിയും തങ്ങളുടേതാണെന്ന തരത്തില്‍ തമിഴ്‌നാട് നീക്കം നടത്തുന്നത്.

അമൂല്യമായ നിധിശേഖരത്തില്‍ അവകാശമുന്നയിച്ച് സര്‍ക്കാര്‍ നേരിട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോകുന്നതിന് പകരം ചില സംഘടനകളെ രംഗത്തിറക്കാനാണ് ശ്രമം. നിലവറസ്വത്തില്‍ അവകാശം സ്ഥാപിക്കാനാവശ്യമായ ചരിത്രരേഖകള്‍ തമിഴ്‌നാട്ടിലെ ചരിത്രഗവേഷകസംഘം ശേഖരിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നിധിയുടെ പൈതൃകവകാശം തമിഴ്‌നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്ക്കാണെന്നു പറയുന്നു.

1209 ല്‍ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് ആസ്ഥാനമായി ഭരണം നടത്തിവന്ന രാമവര്‍മ്മ അഞ്ചാമന്റെ ഭരണകാലത്തു ക്ഷേത്രം ഭരിച്ചിരുന്നതു തമിഴ് ഉദ്യോഗസ്ഥരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 1458 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് ആസ്ഥാനമായി ഭരണംനടത്തിയ ഏഴാം രാമവര്‍മരാജാവ് ക്ഷേത്രം പുനരുദ്ധാരണം ചെയ്തു വട്ട തമിഴ് എഴുത്തുകള്‍ ക്ഷേത്ര കല്‍വെട്ടുകളില്‍ പതിച്ചിരുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയിലുണ്ടാവും.

മാര്‍ത്താണ്ഡ വര്‍മയുടെ കാലത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്ജനങ്ങള്‍ കൊടുത്ത നികുതി, ദാനം ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിക്കുകയായിരുന്നുവത്രേ. ഇതാണ് നിലവറ നിധിയായി ഇപ്പോല്‍ കണ്ടെത്തിയിരിക്കുന്നതെന്നും തമിഴ് ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X