കൊച്ചി: പുതിയ അണക്കെട്ട് നിര്‍മ്മിയ്‌ക്കേണ്ടെന്ന് പറയാനുള്ള അധികാരം വിദഗ്ധ സംഘത്തിന് ഇല്ലെന്ന് മന്ത്രി കെഎം മാണി. തമിഴ്‌നാടിന് എത്ര വെള്ളം വേണമെങ്കിലും നല്‍കാന്‍ തയാറാണ്. മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്നോട്ട് പോയിട്ടില്ലെന്നും മാണി പറഞ്ഞു.
കേരളത്തിന്റെ മണ്ണില്‍ കേരളത്തിന്റെ ചെലവില്‍ പുതിയ ഡാം പണിയുമെന്നത് ബജറ്റിലെ പ്രഖ്യാപനമാണ്. അതിന് വേണ്ട തുക ബജറ്റില്‍ പാസാക്കുകയും നിയമസഭ അംഗീകരിക്കുകയും ചെയ്തു.
ബജറ്റിലെ ഒരു പ്രഖ്യാപനത്തില്‍ നിന്നും പിന്നോട്ട് പോകാനാകില്ലെന്നും മാണി പറഞ്ഞു. സംസ്ഥാന ബജറ്റ് മാര്‍ച്ച് 31 നകം പ്രഖ്യാപിക്കുമെന്നും മാണി അറിയിച്ചു.