കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്മയ: അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ സുധാകരന്‍

  • By Nisha Bose
Google Oneindia Malayalam News

കണ്ണൂര്‍: അബ്ദുള്ളക്കുട്ടി പ്രസ്താവനയില്‍ മിതത്വം പാലിയ്ക്കണമായിരുന്നുവെന്ന് കെ സുധാകരന്‍ എംപി. പാര്‍ട്ടിയെ കുഴപ്പിയ്ക്കുന്ന തരം പ്രസ്താവനകള്‍ അംഗീകരിയ്ക്കാനാവില്ല.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പശ്ചാത്തലവും പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യസ്വാതന്ത്ര്യവും വച്ചു നോക്കുമ്പോള്‍ അബ്ദുളളക്കുട്ടിയുടെ പ്രസ്താവന ഗുരുതരമായ തെറ്റായി കണക്കാക്കാന്‍ കഴിയില്ല. എന്നാല്‍ പ്രസ്താവനയ്‌ക്കെതിരെ ഡിസിസി നേതൃത്വം രംഗത്തു വന്നതില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിസ്മയ പാര്‍ക്കിനെ അബ്ദുള്ളക്കുട്ടി പ്രശംസിച്ചതാണ് വിവാദമായത്.

പരിസ്ഥിതിസൗഹാര്‍ദ്ദമായി സ്ഥാപിച്ച വിസ്മയ പാര്‍ക്ക് ലോകത്തിന് മാതൃകയാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ഇതിനെതിരെ കണ്ണൂര്‍ ഡിസിസി നേതൃത്വം രംഗത്തുവന്നിരുന്നു.

വിസ്മയ പാര്‍ക്കിനെ സംബന്ധിച്ച അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം സ്വന്തം നിലപാടാണെന്നും പാര്‍ട്ടി നിലപാടല്ലെന്നുമായിരുന്നു ഡിസിസി പ്രസിഡന്റ് പി.കെ. വിജയരാഘവന്‍ പറഞ്ഞത്.

English summary
The party leaders in the district here also weren’t amused by the words of praises showered on a rain-harvesting project set up as part of the park by A P Abdullakutty MLA. In what could be termed as a ‘quid pro quo’, Abdullakutty MLA was invited to launch the website of the newly-formed Vismaya Tours and Travels. But his words provoked Kannur DCC leaders. Now Sudhakaran MP is also blaming him for his statement.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X