കിങ് ജോങ് ഇല്‍ വൈറസ് പരക്കുന്നു
ദില്ലി: അന്തരിച്ച ഉത്തര കൊറിയന്‍ നേതാവ് 'കിം ജോങ് ഇല്‍ പേരിലുള്ള വൈറസ് കമ്പ്യൂട്ടറുകള്‍ക്കു ഭീഷണിയുയര്‍ത്തുന്നു. പാഴ് മെയിലിലൂടെയെത്തുന്ന കിങ് ജോങ് ഇല്‍ വൈറസുകള്‍ ഇമെയില്‍ അക്കൗണ്ടുകള്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
കിം ജോങിന്റെ മരണവാര്‍ത്ത എന്ന വ്യാജേന പ്രചരിക്കുന്ന പിഡിഎഫ് ഫയലാണു വില്ലന്‍. അഡോബ് റീഡര്‍, അക്രോബാറ്റ് പ്രോഗ്രാമുകള്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ഈ വൈറസ് ചിലര്‍ ഇ മെയില്‍ ഹാക്കിംഗിനും ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പു നല്‍കി. വൈറസിന്റെ ഉറവിടം അന്വേഷിച്ചുവരികയാണ്.
ഇമെയില്‍ ലഭിയ്ക്കുന്ന ഉപയോക്താക്കള്‍ ഇത് തുറക്കാന്‍ ശ്രമിയ്ക്കരുതെന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications