കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോസ് ആഞ്ചലസില്‍ 39 കാറുകള്‍ കത്തിച്ചു

  • By Ajith Babu
Google Oneindia Malayalam News

LA arson spree suspect in custody
ലോസ് ആഞ്ചലസ്: യുഎസില്‍ ലോസ് ആഞ്ചലസില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടക്കുന്ന തീവെപ്പ് പരമ്പരയില്‍ കത്തിപ്പോയത് 39 കാറുകള്‍. വീടുകള്‍ക്കു മുമ്പില്‍ നിര്‍ത്തിയിട്ട കാറുകളാണ് അഗ്‌നിക്കിരയായതില്‍ ഏറെയും. സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു.

പുതുവത്സരദിനത്തിനോടടുപ്പിച്ചാണ് തീവെപ്പുപരമ്പര അങ്ങേറിയത്. ഹോളിവുഡിലും പടിഞ്ഞാറന്‍ ഹോളിവുഡ്ഡിലുമാണ് സംഭവങ്ങള്‍ ഏറെയും. കാറുകള്‍ക്ക് തീപിടിച്ചതിനെത്തുടര്‍ന്ന് ചില കെട്ടിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.

അക്രമിയെന്നു സംശയിക്കുന്ന ഒരാളുടെ വിഡിയൊ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. 20നും 30നും ഇടയില്‍ പ്രായമുളള കറുത്ത വസ്ത്രം ധരിച്ച വെളുത്ത വര്‍ഗക്കാരനാണു ദൃശ്യങ്ങളിലുളളത്.

തീവെപ്പ് വ്യാപകമായതിനെ തുടര്‍ന്നു പൊലീസ് പട്രോളിങ് ശക്തമാക്കി. ഹെലികോപ്റ്ററുകളിലും വാഹനങ്ങളിലുമായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികളുടെ ഉദ്ദേശ്യമെന്താണെന്നു വ്യക്തമല്ല.

English summary
Authorities have identified and arrested Harry Burkhart, the man detained earlier Monday as a potential suspect in the recent L.A. arson spree. Burkhart, 24, sparked more than 50 fires throughout the city, causing $2 million in damage, according to authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X