അമേരിക്കന്‍ യുദ്ധകപ്പല്‍ പിന്‍വാങ്ങണം: ഇറാന്‍

ഇക്കാര്യത്തില്‍ മറ്റൊരു മുന്നറിയിപ്പുണ്ടാകുന്നതല്ല. ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ പരമാധികാരത്തിനു കീഴിലുള്ള സ്ഥലമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇറാന്റെ എണ്ണയ്ക്കു ഉപരോധമേര്‍പ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇത് അന്താരാഷ്ട്രപാതയാണെന്നും ഇതിലൂടെയുള്ള കപ്പല്‍യാത്ര തടയനാവില്ലെന്നുമാണ് അമേരിക്കന്‍ നിലപാട്. കഴിഞ്ഞ കുറെ ദിവസമായി ഈ മേഖലയില്‍ ഇറാന്‍ സൈനിക അഭ്യാസം നടത്തി വരുന്നുണ്ട്. വലിയ കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇറാന്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു.
അമേരിക്കന്‍ യുദ്ധകപ്പലുകളില്‍ ഏതെങ്കിലുമൊന്ന് എക്കാലത്തും ഗള്‍ഫ് തീരത്ത് നങ്കൂരമിടാറുണ്ട്. അതിനൊരു മാറ്റം വേണമെന്നാണ് ഇറാന്റെ നിലപാട്. ഇപ്പോള്‍ അറേബ്യന്‍ ഗള്‍ഫിനു പുറത്തുള്ള കപ്പലിനെ ഉള്ളിലേക്ക് കടത്തിവിടില്ലെന്നു തന്നെയാണ് ഇറാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.












Click it and Unblock the Notifications