കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍ഡോക്കിന് ട്വിറ്ററില്‍ തകര്‍പ്പന്‍ സ്വീകരണം

  • By Nisha Bose
Google Oneindia Malayalam News

Murdoch
വാഷിംഗ്ടണ്‍: മാധ്യമ രാജാവ് റുപര്‍ട്ട് മര്‍ഡോക്കിനു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റായ ട്വിറ്ററില്‍ തകര്‍പ്പന്‍ സ്വീകരണം. പുതുവത്സരദിനത്തിലാണ് മര്‍ഡോക് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്.

ഓണ്‍ലൈന്‍ രംഗത്ത് വ്യാജന്‍മാര്‍ ഇറങ്ങുന്നത് പതിവായതിനാല്‍ സാക്ഷാല്‍ മര്‍ഡോക് തന്നെയാണോ അക്കൗണ്ട് തുടങ്ങിയതെന്ന് പലരും സംശയിച്ചു.

എന്നാല്‍ അക്കൗണ്ട് വ്യാജമല്ലെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി തന്നെ സാക്ഷ്യപ്പെടുത്തിയതോടെ മര്‍ഡോക്കിന്റെ അക്കൗണ്ട് ഹിറ്റായി. മൂന്നു ദിവസത്തിനകം 45,000 ഫോളോവേഴ്‌സിനെയാണ് മര്‍ഡോക്കിന് ലഭിച്ചത്.

രംഗപ്രവേശം ചെയ്ത മര്‍ഡോക്കിനുതുടക്കത്തില്‍ ട്വറ്ററിലേത് മര്‍ഡോക്കിന്റെ വ്യാജനാണെന്ന സംശയമുണ്ടായിരുന്നെങ്കിലും ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി തന്നെ വിശദീകരണവുമായെത്തിയതോടെയാണ് സംശയം നീങ്ങിയത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സ്റ്റീവ് ജോബ്‌സിന്റെ ആത്മകഥ തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചും മര്‍ഡോക്ക് ട്വീറ്റ് ചെയ്തു. എന്നാല്‍ അദ്ദേഹത്തിനു ഏറ്റവും വലിയ തിരിച്ചടി നല്‍കിയ ബ്രിട്ടനിലെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ കുറിച്ച് മിണ്ടിയിട്ടില്ല.

അതേസമയം ട്വിറ്ററിലൂടെ മര്‍ഡോക് വീണ്ടും കുഴപ്പത്തില്‍ ചാടുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടനിലെ അവധിദിനങ്ങളുടെ എണ്ണക്കൂടുതലാണ് സാമ്പത്തിക തകര്‍ച്ചയ്ക്കു കാരണമെന്ന മര്‍ഡോകിന്റെ ട്വീറ്റ് ഇതിനോടകം വിവാദമായി.

ഈ പരാമര്‍ശം മര്‍ഡോക് ട്വിറ്ററില്‍ നിന്നു നീക്കിയെങ്കിലും നൂറുകണക്കിനു പേര്‍ ഇതിനെതിരെ ഓണ്‍ലൈനില്‍ രംഗത്തുവന്നിരുന്നു.

English summary
Murdoch, new to twitter but already boasting more than 73,000 followers, has been a prolific tweeter since Saturday, much of the time, though, he’s pushing his own products. “Got to watch Foxnews at 5 EST. Liberal Bob Beckel and team great replacement for (Glenn) Beck and much more fun,” he tweeted Monday.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X