വില്‍പ്പന സമ്മര്‍ദ്ദം, സെന്‍സെക്‌സ് ഇടിഞ്ഞു

യൂറോപ്യന്‍ ഓഹരി വിപണിയിലുണ്ടായ ഇറക്കവും കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദ ഫലം പുറത്തുവരുന്നതിനെ കുറിച്ചുള്ള ആശങ്കകളുമാണ് തിരിച്ചടിക്കു കാരണമായത്.
എംഎംടിസി ലിമിറ്റഡ്, ഹിന്ദ് കോപ്പര്‍, രാഷ്ട്രീയ കെമിക്കല്‍സ്, യുനൈറ്റഡ് സ്പിരിറ്റ്‌സ് നെയ്‌വേലി ലിഗ്നൈറ്റ് കമ്പനികള്‍ ബുധനാഴ്ചയും മികച്ച നേട്ടമുണ്ടാക്കി. എംഎംടിസി 17.76 ശതമാനവും ഹിന്ദ് കോപ്പര്‍ 15.27ഉം രാഷ്ട്രീയ കെമിക്കല്‍സ് 12.53ഉം മുന്നോട്ടുകയറി.
ബജാജ് ഹോള്‍ഡിങ്, ബജാജ് ഓട്ടോ ലിമിറ്റഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എസിസി ലിമിറ്റഡ്, ബജാജ് ഫിന്‍സെര്‍വ് കമ്പനികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. ബ്ലുചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.06 ശതമാനം താഴേക്കിറങ്ങിയതും തിരിച്ചടിയായി. പ്രധാനമായും ലാഭമെടുത്ത് മാറി നില്‍ക്കാന്‍ നിക്ഷേപകര്‍ ശ്രമിച്ചതാണ് വിപണിയെ തളര്‍ത്തിയത്.












Click it and Unblock the Notifications