ക്രൂഡ് വില ഉയരുന്നു

അവധി വ്യാപാരത്തിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഫെബ്രുവരി മാസത്തെ ക്രൂഡ് വില 103.08ലേക്ക് ഉയര്‍ന്നു. 2010 മെയ് 10നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.
അമേരിക്കന്‍ സൈനിക കപ്പല്‍ ഗള്‍ഫ് മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയും യൂറോപ്യന്‍ യൂനിയനും ശക്തമായ ഉപരോധപരിപാടികളുമായി മുന്നോട്ടുപോവുന്നത് മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുകയാണ്.
ആക്രമിക്കുകയോ എണ്ണ വില്‍ക്കുന്നത് തടയുകയോ ചെയ്താല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണടാങ്കറുകളുടെ നീക്കം തടയുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഇറാനെതിരേയുണ്ടാകുന്ന കടുത്ത നടപടികള്‍ പശ്ചിമേഷ്യയുടെ മൊത്തം സാമ്പത്തികമേഖലയെ ബാധിക്കും.












Click it and Unblock the Notifications