ഭവാരി ദേവിയെ ചുട്ടുകരിച്ചുവെന്ന് സിബിഐ

ഭവാരി ദേവിയെ കത്തിച്ച സ്ഥലം കണ്ടെത്തിയതായും സി.ബി.ഐ അവകാശപ്പെട്ടു. 2011 സെപ്തംബര്‍ ഒന്നാം തീയതി മുതലാണ് ഭവാരി ദേവിയെ കാണാതായത്. ഭവാരിയുടെ ജഡം കത്തിച്ചത് ഒസിയന്‍ ഗ്രാമത്തിനടുത്തുവച്ചാണെന്നു സിബിഐ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ലഭിച്ചിട്ടു്ട്.
ഭവാരി ദേവിയുമായി രഹസ്യബന്ധം പുലര്‍ത്തിയ മദേര്‍നയാണ് എല്ലാ ആസൂത്രണവും ചെയ്തത്. കോണ്‍ഗ്രസ് എംഎല്‍എ മല്‍ഖന്‍ സിങ്, സാഹി റാം, ബിഷ്ണ ഗംഗ് എന്നിവരാണു സഹായികള്‍. ബിഷ്ണയുടെ കാറില്‍ സാഹിറാമാണു ഭന്‍വാരിയെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയത്. ബിഷ്ണയാണു കത്തിച്ചത്. സംഭവത്തില്‍ ബന്‍വാരിയുടെ ഭര്‍ത്താവ് അമര്‍ചന്ദിനും പങ്കുള്ളതായും വ്യക്തമായിട്ടുണ്ട്.
2011 സെപ്റ്റംബര്‍ എട്ടിനു ബില്ലാര പ്രദേശത്തു ഭവാരിയോട് തനിച്ചെത്താന്‍ മല്‍ഖന്‍ സിങ് ആവശ്യപ്പെട്ടു. ഇവിടെ വച്ചു തട്ടിക്കൊണ്ടു പോകാനായിരുന്നു പദ്ധതി. തനിയെ എത്തുമെന്ന കാര്യം ഉറപ്പാക്കാന്‍ അമര്‍ചന്ദിനു 10 ലക്ഷം രൂപയും നല്‍കി.
2011 സെപ്റ്റംബര്‍ ഒന്നിനാണു രാജസ്ഥാന്‍ ആരോഗ്യവകുപ്പിലെ നഴ്‌സ് ഭന്‍വാരി ദേവിയെ കാണാതായത്. മന്ത്രി മഹിപാല്‍ മദേര്‍ന ഉള്‍പ്പെടെയുള്ള ഉന്നതരുമായുണ്ടായ രഹസ്യ ബന്ധം പുറത്താകുമെന്നു ഭയന്ന് അവര്‍ അപായപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്. പ്രശ്‌നം ഒതുക്കാന്‍ മദിര്‍ണ ശ്രമിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം തുമ്പു കിട്ടാത്തതിനാല്‍ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.












Click it and Unblock the Notifications