ദില്ലിയിലും സച്ചിന്റെ പേരില്‍ റോഡ്

ദില്ലി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുമന്‍ കുമാര്‍ ഗുപ്തയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചത്. ദില്ലിയിലെ റോഡിന് സച്ചിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് രണ്ടു ലക്ഷത്തോളം നിവേദനങ്ങള്‍ ലഭിച്ചതായി ഒരു എഫ്എം ചാനല്‍ വെളിപ്പെടുത്തിയിരുന്നു.
ഈ നിവേദനങ്ങള്‍ കോര്‍പ്പറേഷനു കൈമാറിയതായും എഫ്എം ചാനല്‍ അറിയിച്ചിരുന്നു.മധ്യപ്രദേശില്‍ ഗ്വാളിയാര്‍ ബെഞ്ച് മുതല്‍ ഹുരാവലി വരെയുള്ള നാലുവരി പാതയ്ക്കു സച്ചിന്റെ പേര് നല്‍കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച ഇരട്ട സെഞ്ച്വറി നേടിയതിന്റെ ഓര്‍മ്മയ്ക്കായായിരുന്നു ഇത്.












Click it and Unblock the Notifications