ദില്ലി: ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇനി മൊബൈല്‍ ഫോണ്‍ വഴിയും. റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് (ഐആര്‍സിടിസി) യാത്രക്കാരുടെ സൗകര്യാര്‍ഥം മൊബൈല്‍ ഫോണ്‍ വഴി ഇ ടിക്കറ്റ് സംവിധാനത്തിന് തുടക്കമിട്ടത്.
രജിസ്റ്റര്‍ ചെയ്തശേഷം മൊബൈല്‍ ഹാന്‍ഡ് സെറ്റില്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മൊബൈലില്‍ ബുക്കിങ് സാധ്യമാകും. പിഎന്‍ആര്‍ നമ്പര്‍, ട്രെയ്ന്‍ നമ്പര്‍, യാത്രയുടെ ദിവസം, ക്ലാസ് എന്നിവയുള്‍പ്പെടെ യാത്രയുടെ വിശദ വിവരങ്ങള്‍ ഫോണിലേക്ക് എസ്എംഎസ് ആയി എത്തും.
ഇ ടിക്കറ്റില്‍ ഇലക്ട്രോണിക് റിസര്‍വേഷന്‍ സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ബുക്കിങില്‍ യാത്രാസമയത്ത് എസ്എംഎസ് കാണിച്ചാല്‍ മതി.
ആദ്യ തവണ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഐഡിയും പാസ്‌വേഡും തുടര്‍ന്നും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐആര്‍സിടിയുടെ വെബ്‌സൈറ്റില്‍ ലഭിയ്ക്കും.
Booking train ticket was never so easy as you can now get it done through your mobile phone. After initial registration and downloading of suitable software on the mobile handset with Internet facility, it will be possible for the mobile users to book a ticket through their own mobile