സന്തോഷ് മാധവന് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയും ഒരു സ്ത്രീയേയും പീഡിപ്പിച്ച കേസിലാണ് സന്തോഷ് മാധവന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്നത്. എട്ടുവര്‍ഷത്തേക്കാണ് വിചാരണക്കോടതി സന്തോഷ് മാധവനെ ശിക്ഷിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മൂന്നര വര്‍ഷമായി ഇതില്‍ നടപടിയുണ്ടായിട്ടില്ലെന്നും സന്തോഷ് മാധവന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സന്തോഷ് മാധവന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് സന്തോഷ് മാധവന്റെ അപ്പീലില്‍ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications