കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് മാധവന് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം

  • By സന്തോഷ് മാധവന് സുപ്രീം കോടതിയില്‍ നി
Google Oneindia Malayalam News

Santosh Madhavan
ദില്ലി: ലൈംഗിക പീഡനക്കേസുകളില്‍ ജയിലില്‍ ശിക്ഷയനുഭവിയ്ക്കുന്ന ആള്‍ ദൈവം സന്തോഷ് മാധവന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 50000 രൂപയുടെ ബോണ്ടിന്‍മേലും രാജ്യം വിട്ടു പോകരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ആഴ്ചയും എറണാകുളത്തെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയും ഒരു സ്ത്രീയേയും പീഡിപ്പിച്ച കേസിലാണ് സന്തോഷ് മാധവന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്നത്. എട്ടുവര്‍ഷത്തേക്കാണ് വിചാരണക്കോടതി സന്തോഷ് മാധവനെ ശിക്ഷിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മൂന്നര വര്‍ഷമായി ഇതില്‍ നടപടിയുണ്ടായിട്ടില്ലെന്നും സന്തോഷ് മാധവന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സന്തോഷ് മാധവന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് സന്തോഷ് മാധവന്റെ അപ്പീലില്‍ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

English summary
he Supreme Court granted conditional bail to fake godman Santhosh Madhavan, who was awarded eight years rigorous imprisonment in connection with the rape of minor girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X