ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു തമിഴ് സിനിമാപ്രവര്‍ത്തകര്‍ ഉപവാസ സമരം നടത്തും. ജനുവരി എട്ടിന് തേനിയിലാണ് ഇവര്‍ ഉപവസിയ്ക്കുക.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാള സിനിമാപ്രവര്‍ത്തകര്‍ കേരളത്തിന് അനുകൂലമായ നിലപാടു സ്വീകരിച്ചതിനാലാണ് ഇവര്‍ ഉപവാസത്തിനൊരുങ്ങുന്നത്.
തമിഴ് ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഭാരതിരാജയുടെ നേതൃത്വത്തിലാവും ഇവര്‍ പ്രതിഷേധ സമരം നടത്തുക.