സിഗരറ്റ് കവറിലെ ചിത്രം: ജോണ്‍ ടെറി കേസിന്

തങ്ങളുടെ അനുമതി ഇല്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും സിഗരറ്റ് കമ്പനിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ടെറിയുടെ മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് ടെറിയുടെ ചിത്രത്തോടുകൂടിയ സിഗരറ്റ് പായ്ക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തിയത്.
പുകയില വിരുദ്ധ സന്ദേശത്തിനൊപ്പമാണ് ടെറിയുടെ പടവും നല്‍കിയിരിക്കുന്നത്. ഡയറക്ടറേറ്റ് ഒഫ് വിഷ്വല്‍ പബ്‌ളിസിറ്റിയാണ് പുകയിലവിരുദ്ധ സന്ദേശം അച്ചടിയ്ക്കാന്‍ നല്‍കുന്നത്.
എന്നാല്‍ ടെറിയുടെ ചിത്രം എങ്ങനെയാണ് പ്രസിദ്ധീകരിച്ചതെന്നത് ഇവര്‍ക്ക് അറിയില്ല. ഇതിനെ കുറിച്ച് അന്വേഷിയ്ക്കുമെന്ന് വിഷ്വല്‍ പബ്ലിസിറ്റി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.












Click it and Unblock the Notifications