അബ്ദുള്ളക്കുട്ടിയ്ക്ക് പിന്തുണയുമായി ചെന്നിത്തല

വികസനകാര്യങ്ങളെക്കുറിച്ചാണ് അബ്ദുള്ളക്കുട്ടി പരാമര്‍ശിച്ചത്. ഒരു എംഎല്‍എ എന്ന നിലയിലായിരുന്നു അബ്ദുള്ളക്കുട്ടി സംസാരിച്ചത്. അതില്‍ യാതൊരു തെറ്റുമില്ല.
അബ്ദുള്ളക്കുട്ടിയും സുധാകരനും തമ്മില്‍ പ്രശ്‌നങ്ങളില്ല. ഇതുസംബന്ധിച്ച് കെ.സുധാകരന്‍ എംപി നടത്തിയ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിയ്ക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അബ്ദുള്ളക്കുട്ടി പ്രസ്താവനയില്‍ മിതത്വം പാലിയ്ക്കണമായിരുന്നുവെന്നായിരുന്നു കെ സുധാകരന്‍ എംപി. അഭിപ്രായപ്പെട്ടത്. പാര്‍ട്ടിയെ കുഴപ്പിയ്ക്കുന്ന തരം പ്രസ്താവനകള്‍ അംഗീകരിയ്ക്കാനാവില്ല.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പശ്ചാത്തലവും പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യസ്വാതന്ത്ര്യവും വച്ചു നോക്കുമ്പോള്‍ അബ്ദുളളക്കുട്ടിയുടെ പ്രസ്താവന ഗുരുതരമായ തെറ്റായി കണക്കാക്കാന്‍ കഴിയില്ല. എന്നാല്‍ പ്രസ്താവനയ്‌ക്കെതിരെ ഡിസിസി നേതൃത്വം രംഗത്തു വന്നതില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിസ്മയ പാര്‍ക്കിനെ അബ്ദുള്ളക്കുട്ടി പ്രശംസിച്ചതാണ് വിവാദമായത്.
പരിസ്ഥിതിസൗഹാര്‍ദ്ദമായി സ്ഥാപിച്ച വിസ്മയ പാര്‍ക്ക് ലോകത്തിന് മാതൃകയാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ഇതിനെതിരെ കണ്ണൂര്‍ ഡിസിസി നേതൃത്വം രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications