കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ അവസാന വാക്ക് ശ്രീധരന്റേത്: ചാണ്ടി

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അവസാന വാക്ക് ഇ ശ്രീധരന്റേതായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇ.ശ്രീധരന്റെ സേവനം കൊച്ചി മെട്രോ പദ്ധതിയ്ക്കായി പൂര്‍ണമായും വിനിയോഗിക്കണമെന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ആഗോള ടെണ്ടര്‍ വിളിക്കുന്ന കാര്യത്തിലും അദ്ദേഹത്തിന് തീരുമാനമെടുക്കാം. കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ മാത്രമല്ല കേരളത്തെ സംബന്ധിക്കുന്ന മറ്റ് പദ്ധതികളായ ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ എന്നിവയിലും ശ്രീധരന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

വിവാദങ്ങളില്‍പ്പെട്ട് പദ്ധതി വൈകരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. 12ന് ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനായി കേരളത്തിലെത്തുന്ന ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ചാല്‍ സംയുക്ത നിയന്ത്രണം ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവും തമിഴ്‌നാടും കേരളവും ഉള്‍പ്പെട്ട സമിതിക്കാകണം സംയുക്ത നിയന്ത്രണമെന്നും ഡാമിലെ ജലം മുഴുവന്‍ തമിഴ്‌നാടിന് നല്‍കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ വെള്ളം കയറിയ വീടുകള്‍ക്ക് അടിയന്തര സഹായം നല്‍കാനായി കളക്ടര്‍ക്ക് അഞ്ചു കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

English summary
he last words would be of E Sreedharan in connection with the Kochi Metro Project, said Chief Minister Oommen Chandy. Briefing reporters after the weekly cabinet meet, he said Sreedharan can take a decision on inviting global tenders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X