കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാപൊലീസുകാര്‍ ശബരിപീഠം വരെയെത്തി

  • By Ajith Babu
Google Oneindia Malayalam News

സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ കൃഷി മന്ത്രി കെ.പി. മോഹനന് അകമ്പടിയായി വനിത പൊലീസ് ശബരിപീഠം വരെയെത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. പമ്പ മുതല്‍ സന്നിധാനം വരെ എല്ലാ അയ്യപ്പന്മാരെയും നിരീഷിയ്ക്കാന്‍ പൊലീസ് സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് എഡിജിപി പി. ചന്ദ്രശേഖരനു പമ്പ പൊലീസ് സ്‌പെഷ്യല്‍ ഓഫിസര്‍ റിപ്പോര്‍ട്ടും നല്‍കി.

ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററുടെ പരിചയക്കുറവാണു സംഭവത്തിനു കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ ആചാരം ലംഘിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

നാലു വനിതാ പൊലീസുകാരാണു പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. മന്ത്രിയുള്‍പ്പെട്ട സംഘത്തില്‍ സ്ത്രീകളുമുണ്ടായിരുന്നു. ഇവരുടെ സുരക്ഷയ്ക്കായി രണ്ടു വനിതാ പൊലീസുകാരെയാണ് സിഐ നിയോഗിച്ചത്. മന്ത്രിയോ സംഘത്തിലുള്ള മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടല്ല അകമ്പടി സേവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, സ്‌പെഷ്യല്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് വിശദമല്ലെന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. ൂടുതല്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.

English summary
An inquiry report has exonerated the two woman police constables who had the other day entered areas defined as off-limits to women as per the customs at the Lord Ayyappa shrine at Sabarimala even as Tanthri (traditional chief priest) Kantararu Maheswararu of the shrine withdrew his demand to make his grandson one of his Parikarmis (assistant priest)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X