വിസ്മയ: അബ്ദുള്ളക്കുട്ടിയെ ഒറ്റപ്പെടുത്തില്ല
കൊച്ചി: വിസ്മയ പാര്‍ക്ക് പരാമര്‍ശത്തിന്റെ പേരില്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയെ പാര്‍ട്ടിയില്‍ ആരും ഒറ്റപ്പെടുത്തില്ലെന്ന് കെ.സുധാകരന്‍ എംപി.
വിസ്മയ പാര്‍ക്കിന്റെ കാര്യത്തില്‍ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എംഎല്‍എ എന്ന നിലയില്‍ അബ്ദുള്ളക്കുട്ടിക്ക് സ്വാതന്ത്രമുണ്ട്.
അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. താനും അബ്ദുള്ളക്കുട്ടിയും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും സുധാകരന്‍ പറഞ്ഞു.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിസ്മയ പാര്‍ക്കിനെ അബ്ദുള്ളക്കുട്ടി പ്രശംസിച്ചതാണ് വിവാദമായത്.
പരിസ്ഥിതിസൗഹാര്‍ദ്ദമായി സ്ഥാപിച്ച വിസ്മയ പാര്‍ക്ക് ലോകത്തിന് മാതൃകയാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ഇതിനെതിരെ കണ്ണൂര്‍ ഡിസിസി നേതൃത്വം രംഗത്തുവന്നിരുന്നു.
പിന്നീട് സുധാകരന്‍ അബ്ദുള്ളക്കുട്ടി പ്രസ്താവനയില്‍ മിതത്വം പാലിയ്ക്കണമായിരുന്നുവെന്നും പാര്‍ട്ടിയെ കുഴപ്പിയ്ക്കുന്ന തരം പ്രസ്താവനകള്‍ അംഗീകരിയ്ക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications