Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്റെ ഭീഷണി അമേരിക്ക തള്ളി

Pentagon
വാഷിങ്ടണ്‍: അമേരിക്കന്‍ നാവിക കപ്പലിനെ ഗള്‍ഫ് മേഖലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്റെ ഭീഷണി അമേരിക്ക തള്ളികളഞ്ഞു. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യമുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികവ്യൂഹങ്ങളെ അങ്ങോട്ടയയ്ക്കും-പെന്റഗണ്‍ വക്താവ് ജോര്‍ജ് ലിറ്റില്‍ അറിയിച്ചു.

ഇറാനെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയോ രാജ്യം ആക്രമിക്കുകയോ ചെയ്താല്‍ കപ്പല്‍പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. ആഗോള എണ്ണവിതരണത്തിന്റെ 30 ശതമാനവും കടന്നുപോവുന്നത് ഈ കടലിടുക്കിലൂടെയാണ്.

ഇറാന്‍ വ്യോമസേനയുടെ സൈനികാഭ്യാസം നടക്കുന്നതിനാല്‍ അമേരിക്കന്‍ യുദ്ധകപ്പല്‍ ഒമാന്‍ കടലില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇപ്പോള്‍ അറബി കടലിലുള്ള ഈ പടുകൂറ്റന്‍ യുദ്ധകപ്പല്‍ അഫ്ഗാനില്‍ നടക്കുന്ന വ്യോമാക്രമണങ്ങളെ സഹായിക്കുന്നുണ്ട്. ഇറാന്‍ അതിര്‍ത്തിയിലുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഈ കപ്പല്‍ ഗള്‍ഫ് മേഖലയിലേക്ക് പ്രവേശിക്കുക.

രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന എണ്ണവ്യാപാരത്തിന് പാശ്ചാത്യരാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയാല്‍ അത് ഇറാനെ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+