ഭക്ഷ്യവിലപ്പെരുപ്പം പൂജ്യത്തിനു താഴെ

ഭക്ഷ്യവിലപെരുപ്പത്തിലുണ്ടായ വന്‍കുറവാണ് വിപണിയെ വലിയൊരു തകര്‍ച്ചയില്‍ നിന്നു പിടിച്ചുനിര്‍ത്തിയത്. മുംബൈ ഓഹരി സൂചിക 25.56 പോയിന്റ് താഴേക്കിറങ്ങിയും ദേശീയ സൂചിക 0.30 പോയിന്റ് ഉയര്‍ന്നും യഥാക്രമം 15857.08ലും 4749.95ലും ക്ലോസ് ചെയ്തു.
ഡിസംബര്‍ 24ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യവിലപ്പെരുപ്പം നെഗറ്റീവ് 3.36ലെത്തി. ആറുവര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഉള്ളി, ഉരുളകിഴങ്ങ് അടക്കമുള്ള പച്ചക്കറികളുടെ വിലയിലുണ്ടായ കുറവാണ് വിലപ്പെരുപ്പത്തെ താഴോട്ടിറക്കിയത്.
യുനൈറ്റഡ് ബ്രിവറീസ്, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്, എംഎംടിസി, ഹിന്ദ് കോപ്പര്‍, ഇന്ത്യാ ബുള്‍ ഫിന്‍സര്‍വീസ് ഓഹരികള്‍ വ്യാഴാഴ്ച കാര്യമായ നേട്ടമുണ്ടാക്കി. യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, വോക്കാര്‍ഡ്, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്, ഡിഎല്‍എഫ്, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികള്‍ക്കു നല്ല ദിവസമായിരുന്നില്ല.












Click it and Unblock the Notifications