• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യാഹുവിന് പുതിയ സിഇഒ

വാഷിങ്ടണ്‍: പ്രമുഖ സെര്‍ച്ച് എന്‍ജിനായ യാഹുവിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി സ്‌കോട്ട് തോംസണെ നിയമിച്ചു. പ്രശസ്ത ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനദാതാവായ പേപാലിന്റെ മുന്‍ പ്രസിഡന്റാണ് ഇദ്ദേഹം.

നാലു മാസത്തെ തിരച്ചിലിനൊടുവിലാണ് സ്‌കോട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ലോകത്തിന്റെ പ്രതീകങ്ങളിലൊന്നാണ് യാഹു. ഇത്തരത്തിലുള്ള വലിയ സ്ഥാപനത്തില്‍, ഓണ്‍ലൈന്‍ ലോകത്തെ മികച്ച ടീമിനൊപ്പം ജോലി ചെയ്യാന്‍ കഴിയുകയെന്നത് തന്നെ ഭാഗ്യമാണ്. വരാനുള്ളത്‌ യാഹുവിന്റെ കാലമാണ്-നിയമന വാര്‍ത്തയെ കുറിച്ച് തോംസന്റെ പ്രതികരണം ഇതായിരുന്നു.

കമ്പനിക്ക് മികച്ചൊരു പാരമ്പര്യമുണ്ട്. അതു പോലെ ശക്തമായൊരു അടിത്തറയും. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതോടൊപ്പം നിലവിലുള്ളവരെ കൂടെ നിര്‍ത്തുകയുമാണ് പ്രധാന വെല്ലുവിളി.

നിലവില്‍ ആക്ടിങ് സിഇഒ ആയി പ്രവര്‍ത്തിക്കുന്ന ടിം മോര്‍സ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുടെചുമതല തുടര്‍ന്നും വഹിക്കും.

English summary
ahoo has named Scott Thompson, former president of online payment service PayPal, as its new chief executive officer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more