കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രനിധി: ആനന്ദ ബോസിന് പകരം എംവി നായര്‍

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ നിന്നും കണ്ടെത്തിയ സ്വത്തിന്റെ മൂല്യനിര്‍ണയം നടത്താനുള്ള വിദഗ്ദ്ധ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും സി.വി.ആനന്ദ് ബോസിനെ സുപ്രീംകോടതി മാറ്റി. പകരം സമിതി അംഗമായ എംവി നായരെ സമിതിയുടെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചു.

ആനന്ദ ബോസ് വിരമിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.

ജസ്റ്റീസുമാരായ ആര്‍.എം.ലോധ, എ.കെ. പട്‌നായിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആനന്ദബോസിനെ നീക്കിയിരുന്നെങ്കിലും പിന്നീട് ആ തീരുമാനം പിന്‍വലിച്ചു.

അതേസമയം പത്മനാഭാസ്വാമി ക്ഷേത്രത്തില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിന് സര്‍ക്കാരിനെയും ക്ഷേത്ര മാനേജ്‌മെന്റിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. സുരക്ഷയ്ക്കായി കോടതി നിര്‍ദ്ദേശിച്ച അഞ്ചു നിര്‍ദ്ദേശങ്ങളില്‍ ഒന്നുപോലും നടപ്പായില്ലെന്ന് കോടതി നിരീഷിച്ചു.

നിലവറകളിലെ സ്വത്തുവകകളുടെ സുരക്ഷയ്ക്ക് യാതൊന്നും സര്‍ക്കാര്‍ ചെയ്തില്ല. വിദഗ്ദ്ധ സമിതിക്ക് പ്രവര്‍ത്തിക്കാന്‍ ഓഫീസ് നല്‍കാത്തതിന് പുറമെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി 25 ലക്ഷം രൂപ അനുവദിക്കണമെന്ന നിര്‍ദ്ദേശവും നടപ്പായില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.അടുത്ത മാസം 15നകം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി അറിയിക്കാനും സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

English summary
The Supreme Court on Thursday issued a directive to replace National Museum former director C V Ananda Bose with conservationist M V Nair as the new chief of the Supreme Court committee to assess the valuables in the Sree Padmanabhaswamy temple vaults.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X