കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍: 21 ലീഗുകാര്‍ക്ക് 1 വര്‍ഷം തടവ്

  • By Ajith Babu
Google Oneindia Malayalam News

മലപ്പുറം: ഐസ്‌ക്രീം കേസിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് ഒരു വര്‍ഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. മഞ്ചേരി സിജെഎം കോടതിയാണ് വിധി പ്രസ്താവിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്‍കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 21 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസില്‍ ആകെ 23 പ്രതികള്‍ ആണുണ്ടായിരുന്നത്. ഇതില്‍ അഞ്ചു പേര്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളികളാണ്. ബാക്കി 16 പേര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.18ഉം 20ഉം പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.

മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണു വിധി. പ്രതികളെല്ലാവരും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ വിവാദം കത്തിക്കാളുന്നതിനിടെ 2004 നവംബര്‍ ഒന്നിനായിരുന്നു സംഭവം. വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ സ്വീകരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിത റിപ്പോര്‍ട്ടറെ അടക്കം സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണു കേസ്. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ റെജീന നടത്തിയ വെളിപ്പെടുത്തലായിരുന്നു ലീഗ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ഏഷ്യാനെറ്റ് കാമറാമാന്‍ കെ.പി. രമേഷ്, അമൃത ടി.വി റിപ്പോര്‍ട്ടര്‍ ദീപക് ധര്‍മ്മടം, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപ വരിക്കശ്ശേരി, കേരള ശബ്ദം ലേഖകന്‍ പ്രദീപ് ഉഷസ്, കൈരളി കാമറമാന്‍ ശൈലേഷ്, എന്‍.ടി.വി. കാമറമാന്‍ എം. സജീവ്, ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ബിജു മുരളീധരന്‍, ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ എന്‍.പി. ജോണ്‍, ജീവന്‍ ടി.വി. ലേഖകന്‍ മുത്താട്ടില്‍ സുരേഷ്, മുന്നാതൊടി ഫിര്‍ഷാദ് എന്നിവരെയാണ് ലീഗുകാര്‍ ആക്രമിച്ചത്.

English summary
The chief judicial magistrate court announced that 21 persons were found guilty in the attack against mediapersons in Karipur by Muslim League activists. Two persons Shihab and Sudheerbabu were acquitted by the court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X