ചാണ്ടിയ്ക്ക് പിറവം പേടി: വിഎസ്

ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. മുല്ലപ്പെരിയാര്‍, മെട്രോ റയില്‍ തുടങ്ങിയ വിഷയങ്ങളെല്ലാം സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും വിഎസ് ആരോപിച്ചു.
കേന്ദ്രഭരണം അഴിമതിയില്‍ കുളിച്ച് നില്‍ക്കുകയാണ്. പ്രധാനമന്ത്രിയടക്കം പല കേന്ദ്രമന്ത്രിമാരും അധികം വൈകാതെ ജയിലിലാവുമെന്നും വിഎസ് പറഞ്ഞു. ലോകത്ത് സാമ്രാജ്യത്വ ശക്തികള്‍ക്ക് എതിരായി ജനമുന്നേറ്റം നടന്നുകൊണ്ടിരിയ്ക്കുകയാണ്.
അതിന്റെ അലയൊലികള്‍ ഇന്ത്യയിലേയ്ക്കും കടന്നുവരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പീരങ്കി മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.












Click it and Unblock the Notifications