കോതമംഗലം: പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍മക്കളെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റിലായി. മാതിരപ്പള്ളി വിളയാല്‍ പുത്തന്‍പുരയ്ക്കല്‍ രാജനാ(40)ണ് അറസ്റ്റിലായത്.
മക്കളെ പീഡിപ്പിയ്ക്കാന്‍ ഇയാള്‍ ശ്രമിച്ചതായി മാതാവ് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് രാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തഞ്ചാവൂര്‍ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.