ശ്രീമതി ടീച്ചറുടെ നൃത്തം; നേതാക്കള്‍ അസ്വസ്ഥര്‍

'നിന്നേക്കാണാന്‍ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ' എന്ന ഗാനത്തിനൊപ്പമായിരുന്നു ശ്രീമതി ടീച്ചര്‍ നൃത്തം വച്ചത്. (വീഡിയൊ കാണൂ). അച്ചടക്കത്തോടെ നടന്നിരുന്ന സമ്മേളനത്തിനെ ഇടിച്ചു താഴ്ത്തുന്ന വിധമാണ് ശ്രീമതി നൃത്തം ചെയ്തത് എന്നാണ് ഇവരുടെ അഭിപ്രായം.
കൊടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ മുന്നിലായിരുന്നു ശ്രീമതി ടീച്ചറുടെ നൃത്തപ്രകടനം. നൃത്തം ചെയ്തു തുടങ്ങിയ ടീച്ചറെ പിന്തിരിപ്പിയ്ക്കാന്‍ പലരും നോക്കിയെങ്കിലും അണികളുടെ ആവേശഭരിതരായതു കണ്ട് നേതാവ് നൃത്തം തുടരുകയായിരുന്നു.
അച്ചടക്കം പാലിയ്‌ക്കേണ്ട മുതിര്‍ന്ന നേതാവ് തന്നെ നൃത്തം ചെയ്ത് ചടങ്ങിന്റെ പകിട്ട് കുറച്ചത് ശരിയായില്ലെന്നാണ് പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം.
എന്നാല്‍ ഇതൊരു വിവാദമായാല്‍ സമ്മേളനത്തിന്റെ പ്രാധാന്യം കുറയും എന്നതിനാല്‍ ഇവര്‍ മൗനം പാലിയ്ക്കുകയാണ്. റെഡ് വളണ്ടിയര്‍ മാര്‍ച്ച് സമ്മേളന നഗരിയിലെത്തി സല്യൂട്ട് സ്വീകരിച്ച് മടങ്ങിയതിനുശേഷമാണ് ശ്രീമതി ടീച്ചര്‍ ഗാനമേളയിലെ പാട്ടിനൊപ്പം ചുവടു വച്ചത്.












Click it and Unblock the Notifications