Get Updates
Get notified of breaking news, exclusive insights, and must-see stories!

വേലക്കാരിയുമായി അവിഹിതം;യുവാവ് കുടുങ്ങി

ഗുരുവായൂര്‍: വേലക്കാരിയുമായി അവിഹിത ബന്ധം നടത്താനെത്തിയ യുവാവ് കുടുങ്ങി. ചാവക്കാട് മണത്തല ബ്ലാങ്ങാട് ചെട്ടിപ്പാറ വീട്ടില്‍ ദേവദാസിനെ(42)യാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുവായൂര്‍ തിരുവെങ്കിലം ശ്രീകൃഷ്ണ നിവാസില്‍ ലക്ഷ്മിക്കുട്ടിയമ്മയെ(90) നോക്കാനായാണ് വേലക്കാരിയെ നിയമിച്ചത്. ലക്ഷ്മിക്കുട്ടിയമ്മയുടെ മക്കളെല്ലാം വിദേശത്താണ്.

2005 മുതല്‍ ഈ വേലക്കാരി ഇവിടെ താമസിച്ചു വരികയായിരുന്നു. ഈ യുവതിയുമായാണ് ദേവദാസ് അവിഹിത ബന്ധത്തിലേര്‍പ്പെട്ടിരുന്നത്.
രാത്രി സമയത്ത് വീട്ടില്‍ വരാറുള്ള യുവാവിനെ കഴിഞ്ഞയാഴ്ച നാട്ടുകാര്‍ ചോദ്യംചെയ്തു വിട്ടയച്ചിരുന്നു.

എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞ് യുവാവ് രക്ഷപെടുകയായിരുന്നു. ബുധനാഴ്ച ഇയാള്‍ വീണ്ടും എത്തിയതറിഞ്ഞ് നാട്ടുകാര്‍ വീടുവളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു.

പിന്നീട് ഉറക്കത്തിലായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയെ നാട്ടുകാര്‍ വിളിച്ചുണര്‍ത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരുലക്ഷത്തോളം രൂപയും ഒമ്പത്, ഏഴ് പവന്‍ വീതം തൂക്കം വരുന്ന രണ്ടു മാലകളും നാല് കമ്മലുകളും നഷ്ടപ്പെട്ടതായി ലക്ഷ്മിക്കുട്ടിയമ്മ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതലായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+