കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ പേരില്‍ ജയില്‍

Google Oneindia Malayalam News

Facebook
ധാക്ക: ഫേസ്ബുക്കില്‍ തോന്നിയ രീതിയില്‍ സ്റ്റാറ്റസ് നല്‍കുന്നവര്‍ ഇനി അല്‍പ്പം ശ്രദ്ധിക്കേണ്ടി വരുമെന്നുറപ്പായി. സ്റ്റാറ്റസ് ബാറില്‍ സ്വന്തം ആഗ്രഹം തുറന്നെഴുതിയ ബംഗ്ലാദേശ് യൂനിവേഴ്‌സിറ്റി അധ്യാപകന്‍ അഴിയെണ്ണാന്‍ പോവുന്നു. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മരണം കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു പോസ്റ്റ്. പക്ഷേ, രാഹുല്‍ ഖണ്ഡാകര്‍ എന്ന അധ്യാപകന്‍ ഇപ്പോള്‍ രാജ്യത്തിനു പുറത്താണുള്ളത്.

പ്രശസ്ത ബംഗ്ലാദേശി സിനിമാപ്രവര്‍ത്തകനായ താരിഖ് മസൂദ് റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു രാഹുലിന്റെ ഈ രോഷപ്രകടനം. യോഗ്യതയില്ലാത്തവര്‍ക്ക് ലൈസന്‍സ് കൊടുത്തതുകൊണ്ടാണ് താരിഖ് മരിച്ചത്. എല്ലാവര്‍ക്കും മരിക്കാമെങ്കില്‍ എന്തുകൊണ്ട് ശൈഖ് ഹസീനയ്ക്കും മരിച്ചു കൂടാ? എന്നായിരുന്നു സ്റ്റാറ്റസ്.

പഠന ആവശ്യത്തിനായി ആസ്‌ത്രേലിയയിലെത്തിപ്പോഴായിരുന്നു ഈ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്. കുറച്ചു സമയത്തിനുശേഷം അത് മാറ്റുകയും ചെയ്തു. ആഗസ്തിലാണ് ഇതുസംബന്ധിച്ച കേസില്‍ രാഹുലിന് സമന്‍സ് അയച്ചത്. അധ്യാപകന്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അഭാവത്തിലാണ് വിധി പ്രഖ്യാപിച്ചത്. ആസ്‌ത്രേലിയന്‍ യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട ബംഗ്ലാദേശ് അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Bangladeshi gets jail for PM Hasina Facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X