പൂച്ചയിറച്ചിയില്‍ വിഷം ചേര്‍ത്ത് കൊന്നു
ബെയ്ജിങ്: ചൈനയിലെ വ്യവസായ പ്രമുഖനെ പൂച്ച ഇറച്ചിയില്‍ വിഷം ചേര്‍ത്ത് കൊന്നതാണെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ലോങ് ലിയു ആന്‍(49) എന്ന വ്യവസായിയാണ് ഡിസംബര്‍ 23ന് മരിച്ചത്.
ഒരു ബിസിനസ്സ് ലഞ്ചില്‍ പങ്കെടുത്ത ഉടനെയായിരുന്നു ലിയു മരിച്ചത്. ലിയുവിനൊപ്പം ബിസിനസ്സ് ലഞ്ചില്‍ പങ്കെടുത്ത ഹാങ്ഗ്വാങ് എന്നയാളെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മില്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ബിസിനസ്സ് ലഞ്ചില്‍ വിളമ്പിയ പൂച്ച ഇറച്ചി കൊണ്ടുള്ള സ്റ്റൂ കഴിച്ച ശേഷമാണ് ലിയുവിന് അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയത്. സ്റ്റൂവില്‍ വിഷം കലര്‍ത്തിയിട്ടുണ്ടായിരുന്നിരിയ്ക്കാം എന്നാണ് പൊലീസിന്റെ നിഗമനം.
സ്റ്റൂ കഴിച്ച മറ്റ് മൂന്ന് പേര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ലിയുവാണ് കൂടുതല്‍ കഴിച്ചതെന്നും അതിനാലാണ് മരണം സംഭവിച്ചതെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. ഭക്ഷണം ഒരുക്കിയ റസ്റ്റോറന്റ് ഉടമയ്്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications