കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ എണ്ണയ്ക്ക് യൂറോപ്യന്‍ നിരോധനം

Google Oneindia Malayalam News

Iran
സൂറിക്: ഇറാന്റെ എണ്ണ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതായി സൂചന. ജനുവരി അവസാനവാരം നടക്കുന്ന യൂറോപ്യന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇറാന്റെ ആണവായുധപരീക്ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണിത്.

ഇറാനെതിരെ പുതിയ ഉപരോധമേര്‍പ്പെടുത്തിയ അമേരിക്ക യൂറോപ്യന്‍ യൂനിയന്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു ഭീഷണി വിലപ്പോവില്ലെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. രാജ്യത്തെ കറന്‍സി മൂല്യത്തില്‍ കുറവുണ്ടായത് അമേരിക്കയുടെ ഇടപെടല്‍ മൂലമാണെന്ന വാദവും തെറ്റാണ്.

യൂറോപ്യന്‍ യൂനിയന്റെ തീരുമാനം പുറത്തുവന്നതോടെ ആഗോളവിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ തുടങ്ങിയിട്ടുണ്ട്. ജനുവരി 30നു നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതിനു മുമ്പ് ഇപ്പോള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങികൊണ്ടിരിക്കുന്ന ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്-ഫ്രാന്‍സ് വിദേശകാര്യമന്ത്രി അലൈന്‍ ജുപെ പറഞ്ഞു. ഇറാനെതിരേ കടുത്ത നടപടി വേണമെന്ന് വാദിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്.

English summary
EU member states have agreed in principle to ban imports of Iranian crude oil to put pressure on the country over its nuclear programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X