ബാഗ്ദാദില്‍ സ്‌ഫോടനം, 24 മരണം

മോട്ടോര്‍സൈക്കിളില്‍ ഫിറ്റ് ചെയ്ത ഒരു ബോംബും റോഡരികിലായി മൂന്നോളം സ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെട്ട സ്‌ഫോടകവസ്തുക്കളുമാണ് പൊട്ടിത്തെറിച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ട് വ്യക്തമാക്കി. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തെ തുടര്‍ന്ന് രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ കൂടിയാണ് ഈ സ്‌ഫോടനങ്ങള്‍. ഡിസംബര്‍ 22നുണ്ടായ ആക്രമണത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടത്.
ഷിയാ, കുര്‍ദിഷ് തര്‍ക്കം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കാണ് വലിച്ചിഴയ്ക്കുന്നതെന്ന നിരീക്ഷണം ശക്തമാണ്. തെക്കന്‍ ഇറാഖില്‍ ഷിയാ വിഭാഗത്തിനും വടക്കന്‍ ഇറാഖില്‍ കുര്‍ദിഷ് വിഭാഗത്തിനുമാണ് ഭൂരിപക്ഷമുള്ളത്. സദ്ദാം ഹുസൈന്റെ ഭരണകാലത്തും തുടര്‍ന്ന് അമേരിക്കന്‍ സേനയുടെ കാലത്തും വിധ്വംസക പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയാണ് ചെയ്തിരുന്നത്.












Click it and Unblock the Notifications