കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രക്കാരുമൊത്തു പോലീസ് മദ്യപിയ്‌ക്കേണ്ട

  • By Nisha Bose
Google Oneindia Malayalam News

ലണ്ടന്‍: പത്രക്കാരുമൊത്തു മദ്യപാനം പാടില്ലെന്ന് ബ്രിട്ടീഷ് പോലീസിനു നിര്‍ദേശം ലഭിച്ചു. മദ്യപിച്ചു കഴിഞ്ഞാല്‍ പോലീസില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെക്കുറിച്ച് അന്വേഷിച്ച മുന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മീഷണര്‍ ഡെയിം എലിസബത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്.

ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കു പത്രപ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണെ്ടന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണസമിതിയെ നിയോഗിച്ചത്.

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസിലെ ഒരു വിഭാഗവും മാധ്യമങ്ങളും തമ്മില്‍ നല്ല അടുപ്പമാണ് ഉള്ളതെന്നും സമിതി കണ്ടെത്തി.

English summary
Do not indulge in “late-night carousing” with journalists. Do not flirt with them, either. And above all, advised a report released here on Wednesday, if you are a police officer, do not let a member of the news media ply you with alcohol in an effort to get you to “drop your defenses” and start saying things you should keep to yourself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X