റിലയന്‍സിന്റെ കരുത്തില്‍ വിപണി

ആഗോളവിപണിയെ കുറിച്ചും വളര്‍ച്ചാനിരക്കിനെ കുറിച്ചുമുള്ള ആശങ്കകള്‍ സജീവമായിരുന്നെങ്കിലും ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകള്‍ അനുഗ്രഹമായി. 15665.95 വരെ താഴ്ന്ന സെന്‍സെക്‌സ് 10.65 നേട്ടത്തോടെ 15867.73ലും 4688.60 വരെ ഇടിഞ്ഞ നിഫ്റ്റി 4.15 ലാഭത്തില്‍ 4754.10ലും ക്ലോസ് ചെയ്തു. ക്ലോസിങിന് തൊട്ടുമുമ്പ് മുംബൈ ഓഹരി സൂചിക 15990.91 വരെയും ദേശീയ ഓഹരി സൂചിക 4792.62വരെയും ഉയര്‍ന്നിരുന്നു.
റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് പവര്‍, ഭാരത് പെട്രോളിയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോര്‍കോര്‍പ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, ഭാരതി എയര്‍ടെല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, ഡിഎല്‍എഫ് ഓഹരികള്‍ക്ക് നല്ല വെള്ളിയാഴ്ചയായിരുന്നില്ല.












Click it and Unblock the Notifications