മദനി ദേഷ്യം തീര്‍ക്കുന്നത് ജയിലധികൃതരോട്?

ബുധനാഴ്ചയും വ്യാഴാഴ്ചയും പ്രഭാതഭക്ഷണം വിതരണം ചെയ്യാനെത്തിയ ജയില്‍ ഉദ്യോഗസ്ഥരോട് മദനി ദേഷ്യപ്പെട്ടത്രെ. താന്‍ പ്രാര്‍ത്ഥിയ്ക്കുകയായിരുന്നുവെന്നും ആ സമയത്താണ് ഉദ്യോഗസ്ഥര്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയതെന്നായിരുന്നു മദനി പരാതിപ്പെട്ടത്.
ഉദ്യോഗസ്ഥരെ പിഡിപി നേതാവ് ഉച്ചത്തില്‍ ചീത്തവിളിച്ചു. താന്‍ പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ തന്റെ സെല്ലിന് മുന്നില്‍ ആരും നടക്കുകയോ നില്‍ക്കുകയോ ചെയ്യരുതെന്നും മദനി ആക്രോശിച്ചതായി ഇവര്‍ പറയുന്നു.
'പ്രഭാതഭക്ഷണം' എന്ന് ജയില്‍ ഉദ്യോഗസ്ഥരുടെ ഉച്ചത്തിലുള്ള വിളംബരം തന്നെ ശല്യപ്പെടുത്തുന്നതായും മദനി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ജയിലിലെ മറ്റ് തടവുകാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതും വൈകി.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആവശ്യമെങ്കില്‍ മദനിയെ മറ്റൊരു സെല്ലിലേയ്ക്ക് മാറ്റുമെന്നും ജയില്‍ അഡീഷ്ണല്‍ ഡയറക്ടര്‍ ജനറല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ‍്ഞു.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ ജനുവരി 3ന് സുപ്രീംകോടതി തള്ളിയിരുന്നു.












Click it and Unblock the Notifications