കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി പ്രിയങ്ക മരിക്കുമ്പോള്‍ ഗര്‍ഭിണി

  • By Ajith Babu
Google Oneindia Malayalam News

Actress Priyanka
കോഴിക്കോട്: സീരിയല്‍ താരം പ്രിയങ്ക (21) മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മകള്‍ ഗര്‍ഭിയായിരുന്ന വിവരം അമ്മ ജയശ്രീക്ക് അറിയാമായിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചു. അതേസമയം പ്രിയങ്ക വിഷം കഴിച്ച് മരിച്ച കേസില്‍ പൊലീസ് തിരയുന്ന താമരശ്ശേരി സ്വദേശി കുടിക്കല്‍ വീട്ടില്‍ കെ അബ്ദുള്‍റഹീം (34) സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗദി ജയിലിലാണ്.

നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്കയെ അശോകപുരത്തെ ഫഌറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ റഹീം വാടകക്കെടുത്ത ഫഌറ്റായിരുന്നു ഇത്. വിദേശത്ത് കുടുംബവുമൊന്നിച്ച് താമസിക്കുന്ന ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രിയങ്കയെ ഒപ്പം കൂട്ടിയത്.

മകളെ അഭിനേത്രിയാക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രിയങ്കയുടെ അച്ഛന്‍ നേരത്തെ കുടുംബ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ജയശ്രീയാണ് മകളെ സിരിയലിലും സിനിമയിലും അഭിനയിപ്പിക്കാന്‍ നിര്‍ബന്ധിച്ചിരുന്നത്.

പ്രിയങ്കയുടെ അച്ഛനും അമ്മയും തമ്മില്‍ മൂന്ന്ം വര്‍ഷം മുമ്പാണ് വേര്‍പിരിഞ്ഞത്. പ്രിയങ്ക അഭിനയരംഗത്തെത്തുന്നതിനെ ചൊല്ലിയുണ്ടായ കലഹമാണ് വിവാഹമോചനത്തിനിടയാക്കിയതെന്ന് പിതാവ് പ്രേമന്‍ വെളിപ്പെടുത്തിയിരുന്നു.

അമ്മ ജയശ്രീയുടെ പരാതി പ്രകാരമാണ് കാമുകന്‍ റഹീമിനെതിരെ പൊലീസ് പ്രേരണാ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. പ്രിയങ്കയുടെ മരണത്തിന് ഏതാനും ദിവസം മുമ്പാണ് ഇയാള്‍ സൗദിയിലേക്ക് പോയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X