സംയുക്ത നിയന്ത്രണത്തിനെതിരേ ചെന്നിത്തല

ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല അറിയിച്ചു. അണക്കെട്ടില്‍ സംയുക്ത നിയന്ത്രണം ആവാം എന്ന മന്ത്രിസഭയുടെ തീരുമാനം സര്‍വകക്ഷിയോഗ തീരുമാനത്തിന് എതിരാണ്. എന്തുകൊണ്ടാണ് ഇത്തരം തീരുമാനമെടുത്തത് എന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശിരുവാണി, പറമ്പിക്കുളംആളിയാര്‍ മാതൃകയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും സംയുക്ത നിയന്ത്രണം നടപ്പാക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന വിവാദമായിരുന്നു.
എന്നാല്‍ പുതിയ അണക്കെട്ടില്‍ സംയുക്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications