കംപ്യൂട്ടര്‍ വിദ്യാര്‍ഥിനി കത്തിക്കരിഞ്ഞ നിലയില്‍
പാറശ്ശാല: കംപ്യൂട്ടര്‍ വിദ്യാര്‍ഥിനിയെ വീടിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
കഞ്ഞിക്കുഴി പ്രശാന്ത് ഭവനില്‍ ശശിധരന്റെയും അന്നമ്മയുടെയും മകള്‍ പ്രിയ (24)യാണ് മരിച്ചത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സംഭവത്തില്‍ ദുരൂഹതയുള്ളതായി വീട്ടുകാരും അയല്‍ക്കാരും പറയുന്നു.
പ്രിയയുടെ വിവാഹം മെയ് 9ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. അതിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി വരികയായിരുന്നു വീട്ടുകാര്‍. പ്രിയയും സന്തോഷവതിയായിരുന്നുവെന്ന് വീട്ടുകാരും അയല്‍ക്കാരും പറയുന്നു.
പ്രിയ ധരിച്ചിരുന്ന നാലര പവന്റെ മാസയും വിവാഹ മോതിരവും കാണാതായിട്ടുണ്ട്. കഴുത്തിലെ കല്ലുമാല വീട്ടിനുള്ളിലെ ഹാളില്‍ പൊട്ടിച്ചിതറി കിടക്കുന്ന നിലയിലായിരുന്നു.
വാച്ചും ഒരു വളയും പുറകുവശത്തു നിന്നും ലഭിയ്ക്കുകയും ചെയ്തു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഒരു കഷ്്ണം വീ്ട്ടിനുള്ളില്‍ ഉണ്ടായിരുന്നു.
രണ്ടു നായ്ക്കള്‍ ഉള്ള വീട്ടില്‍ അപരിചിതര്‍ വന്നിരിയ്ക്കാന്‍ ഇടയില്ലെന്നാണ് അയല്‍ക്കാരുടെ അഭിപ്രായം. മാത്രമല്ല സംഭവ ദിവസം വീട്ടില്‍ നിന്ന് യാതൊരു ബഹളവും കേട്ടിരുന്നില്ലെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications