കടലിടുക്കില്‍ ഇറാന്‍ സേനയെ വിന്യസിപ്പിക്കുന്നു

ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ പരമാധികാരത്തിനു കീഴിലുള്ളത്. ഇവിടെയുള്ള ഓരോ നീക്കവും ഇറാന്റെ അറിവോടുകൂടി മാത്രമായിരിക്കും-ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഫാര്‍സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തെ എണ്ണവ്യാപാരത്തിന്റെ മൂന്നിലൊരു ഭാഗവും കടന്നു പോവുന്നത് ഈ പാതയിലൂടെയായതിനാല്‍ ഇറാന്റെ നീക്കം മേഖലയെ ആശങ്കയിലാഴ്ത്തുമെന്ന കാര്യം തീര്‍ച്ചയാണ്. കൂടാതെ ഇപ്പോള്‍ അറബികടലിലുള്ള അമേരിക്കന്‍ കപ്പല്‍ വ്യൂഹം കടലിടുക്കിലൂടെ ഗള്‍ഫ് മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പല്‍പാതയുടെ ഭാഗമാണെന്നും അവിടെ തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുന്നത് അപകടകരമായിരിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. ഇപ്പോള്‍ ഈ മേഖലയില്‍ ഇറാന്‍ നാവിക സേനയുടെ പരേഡ് തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല.












Click it and Unblock the Notifications