മുഷാറഫ് ജനുവരി അവസാനവാരം തിരിച്ചെത്തും

ഇപ്പോള്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകളിലെല്ലാം കുറ്റവിമുക്തനാവുമെന്നാണ് പ്രതീക്ഷ. ജനുവരി 25നോ 27നോ നാട്ടിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ നിന്നുള്ള 600ഓളം പേരും തന്നോടൊപ്പം നാട്ടിലെത്തും.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നതാണ് മുഷാറഫിന്റെ ആവശ്യം.
1999 ഒക്ടോബറില്‍ അന്നത്തെ സൈനിക മേധാവിയായിരുന്ന മുഷാറഫ് രക്തരഹിത വിപ്ലവത്തിലൂടെയാണ് പാകിസ്താനിലെ അധികാരം പിടിച്ചെടുത്തത്. 2001ല്‍ പ്രസിഡന്റായി അധികാരമേറ്റ മുഷാറഫ് 2008വരെ രാജ്യം ഭരിച്ചു.












Click it and Unblock the Notifications