രഹസ്യഭാര്യയും മക്കളും;ബിഷപ്പ് രാജിവച്ചു
വത്തിക്കാന്‍ സിറ്റി: ബ്രഹ്മചര്യം പാലിയ്ക്കണമെന്ന സഭാനിയമം ലംഘിച്ച കത്തോലിക് ബിഷപ്പ് ഗാബിനോ സവാല രാജി വച്ചു. സവാലയുടെ രാജി ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്വീകരിച്ചു.
കൗമാരക്കാരായ രണ്ടു കുട്ടികളുടെ അച്ഛനാണ് താന്‍ എന്ന് സവാല തന്നെ അറിയിച്ചതായി ലോസ് ആഞ്ജലിസ് മെത്രാന്‍ ജോസ് ഗോമസ് വിശ്വാസികളെ അറിയിച്ചിരുന്നു.
റോമന്‍ കത്തോലിക്കാസഭയിലെ വിശ്വാസികള്‍ ബ്രഹ്മചര്യമനുഷ്ഠിക്കണമെന്നത് പതിനൊന്നാം നൂറ്റാണ്ടു മുതല്‍ പാലിയ്ക്കപ്പെട്ടുവരുന്ന നിയമമാണ്. ഇത് മാറ്റാന്‍ ഉദ്ദേശമില്ലെന്നും മാര്‍പ്പാപ്പ അറിയിച്ചിട്ടുണ്ട്.
അതേസമയം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് ശീലമാക്കിയ കാനഡയിലെ മെത്രാന്‍ റെയ്മണ്ട് ലാഹെയ്ക്ക് 15മാസത്തെ തടവ് ശിക്ഷ ലഭിച്ചു.
ലാഹെയുടെ ലാപ്പ്‌ടോപ്പിലും മറ്റുമായി അറുന്നൂറോളം അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 2000ത്തില്‍ ഒട്ടാവ വിമാനത്താവളത്തില്‍ വച്ച് ലാഹെ അറസ്റ്റിലാവുകയായിരുന്നു












Click it and Unblock the Notifications