ദലൈലാമയ്ക്കു തീവ്രവാദ ഭീഷണി

രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് മുംബൈ പോലീസിനു മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ദലൈലാമയെ വധിക്കാന്‍ ആറംഗസംഘം പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ട്.
ചൈനീസ് തീവ്രവാദികളാവും ആക്രമണം നടത്തുക. ചൈനയില്‍ നിന്നു ഏതാനും പേര്‍ ഇന്ത്യയിലേയ്ക്കു ബിസിനസ് വീസയില്‍ കടന്നിട്ടുള്ളതായും സൂചനയുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ചതോടെ മുംബൈ പൊലീസ് ദലൈലാമയ്ക്കുള്ള സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിനും ലോക്കല്‍ പോലീസിനും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി കഴിഞ്ഞതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications