ഭൂമി കയ്യേറ്റം; നടന്‍ അറസ്റ്റില്‍
ചെന്നൈ: അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റിലായി. വെള്ളിയാഴ്ച ചെന്നൈയില്‍ വച്ചാണ് താരം അറസ്റ്റിലായത്.
തന്റെ സ്ഥലം അനധികൃതമായി കൈവശപ്പെടുത്തി അവിടെ കെട്ടിടം നിര്‍മ്മിച്ചുവെന്ന് കാണിച്ച് ദുരൈവേലു എന്നയാള്‍ നല്‍കിയ പരാതിയിന്‍മേലാണ് പൊലീസ് മന്‍സൂറിനെ അറസ്റ്റ് ചെയ്തത്.
1994ല്‍ താന്‍ 2.60 ലക്ഷം രൂപ നല്‍കി വാങ്ങിയ സ്ഥലമാണ് ഇതെന്നും ഇപ്പോള്‍ ഇതിന് ഒരു കോടിയ്ക്കു മേലെ വിലവരുമെന്നും ദുരൈ പരാതിയില്‍ പറയുന്നു.
എന്നാല്‍ പരാതി പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദുരൈയെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. രജനീകാന്ത്, വിജയകാന്ത് തുടങ്ങിയ നടന്‍മാരുടെ ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചിട്ടുണ്ട് മന്‍സൂര്‍. എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് നടന്‍.












Click it and Unblock the Notifications