കാമുകിയെ പെണ്‍വാണിഭ സംഘത്തിന് വിറ്റു
കൊച്ചി: പാലാരിവട്ടത്ത് പെട്രോള്‍ പമ്പ് ജീവനക്കാരിയായിരുന്ന പെണ്‍കുട്ടിയെ കാമുകന്‍ പെണ്‍വാണിഭ സംഘത്തിന് കൈമാറിയതായി റിപ്പോര്‍ട്ട്. തമിഴ്‌സ്വദേശിയായ പെണ്‍കുട്ടിയെ 2009 മുതല്‍ കാണാതായിരുന്നു.
ഇതുമായി ബന്ധപ്പെട്ട കേസില്‍ ചാവക്കാട് മണക്കാല സ്വദേശി മുഹമ്മദ് ഷഫീക്കി(22)നെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഡ്രൈവറായിരുന്ന ഇയാള്‍ പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാമെന്ന് പറഞ്ഞു പ്രലോഭിച്ച് തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇവിടെയുള്ള ലോഡ്ജില്‍ വച്ചു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
പിന്നീട് മാഹി അക്ക എന്ന സ്ത്രീക്ക് പെണ്‍കുട്ടിയെ കൈമാറിയതായും ഷഫീക്ക് പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ ഷഫീക്ക് പറഞ്ഞ മാഹി അക്ക ആരാണെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല.
നോര്‍ത്ത് പോലീസാണ് കേസന്വേഷിക്കുന്നത്. പ്രതി മുഹമ്മദ് ഷഫീക്കിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു












Click it and Unblock the Notifications