കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി, പോയവാരം നേട്ടത്തില്‍

Google Oneindia Malayalam News

Sensex
മുംബൈ: പുതുവര്‍ഷത്തിലെ ആദ്യവാരം വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 394 പോയിന്റിന്റെയും നിഫ്റ്റി 129.8 പോയിന്റിന്റെയും നേട്ടമാണുണ്ടാക്കിയത്.

കുറഞ്ഞ ഭക്ഷ്യവിലപ്പെരുപ്പം, വരാനിരിക്കുന്ന ആഴ്ചയില്‍ മെച്ചപ്പെട്ട സാമ്പത്തിക വാര്‍ത്തകള്‍ പുറത്തുവരുമെന്ന പ്രതീക്ഷ, ചൈനീസ് നിര്‍മാണമേഖലയിലുണ്ടായ ഉണര്‍വ്, അമേരിക്കയിലെ തൊഴിലില്ലായ്മയിലുണ്ടായ കുറവ് എന്നിവ വിപണിയെ സ്വാധീനിച്ചു.

ടാറ്റാ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്റ് ടി, കോള്‍ ഇന്ത്യ കമ്പനികള്‍ കാര്യമായ നേട്ടമുണ്ടാക്കിയപ്പോള്‍ ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍ കോര്‍പ്, ഡിഎല്‍എഫ്, എം ആന്റ് എം ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.

ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകള്‍ തന്നെയാണ് പ്രധാനകാരണം. കൂടാതെ സാമ്പത്തികപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായതീരുമാനമങ്ങളെടുക്കുമെന്ന് സര്‍ക്കാര്‍ മന്‍ മോഹന്‍സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും അനുകൂല ഘടകമാണ്. യൂറോപ്യന്‍ പ്രതിസന്ധിയുടെ കാര്യത്തില്‍ ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ നടക്കുന്ന ചര്‍ച്ച ഏറെ പുരോഗമിച്ചതും അനുഗ്രഹമായി-കോടാക് സെക്യൂരിറ്റീസ് റിസര്‍ച്ച് വിഭാഗം മേധാവി ദീപന്‍ ഷാ അറിയിച്ചു.

English summary
Indian equities markets made a positive start to 2012, with a benchmark index moving up 394 points in the first week of trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X