പ്രവാസി വോട്ട് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കും

എംബസ്സിയില്‍ നേരിട്ട് ഹാജരായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. പ്‌ക്ഷേ, വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഈ സേവനം ഉപയോഗപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവില്ല. അവരെ അതാത് രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് തന്നെ ശിക്ഷിക്കും. പ്‌ക്ഷേ, സ്‌പോണ്‍സര്‍മാരുടെയോ ട്രാവല്‍ ഏജന്റുമാരുടെയോ ചതിയില്‍ പെട്ട് നിയമനടപടി നേരിടുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്യും.
ജയ്പൂര്‍ നഗരത്തിനടുത്തുള്ള സിതുപുരയില്‍ പുതുതായി പണികഴിപ്പിക്കുന്ന പ്രവാസി ഭവന്റെ തറക്കല്ലിടല്‍ കര്‍മം രവി നിര്‍വഹിച്ചു. സമ്മേളനം ശനിയാഴ്ച തന്നെ ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിര്‍വഹിക്കും.












Click it and Unblock the Notifications