പാക്-ഇസ്രായേല്‍ സഖ്യം വേണം: മുഷാറഫ്

പാലസ്തീനുവേണ്ടി വാദിക്കുന്നതോടൊപ്പം ഇസ്രായേല്‍ എന്ന രാജ്യത്തെ അംഗീകരിക്കാനും നമ്മള്‍ പഠിക്കണം. രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇത് അത്യാവശ്യമാണ്-ഹാരെതെസ് എന്ന ഇസ്രായേലി പത്രത്തിന്റെ പ്രതിനിധിയുമായി സംസാരിക്കവെ മുഷാറഫ് വ്യക്തമാക്കി.
ഏറ്റവും ചുരുങ്ങിയത് പാകിസ്താന്‍ വിരുദ്ധനിലപാടുകളില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാനുള്ള ഊഷ്മളതയെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വേണം. രഹസ്യാന്വേഷണ മേഖലയില്‍ ഇന്ത്യയും ഇസ്രായേലും സഹകരിക്കുന്നതും കാശ്മീര്‍ വിഷയത്തില്‍ ഇസ്രായേല്‍ ഇന്ത്യക്ക് നല്‍കുന്ന പിന്തുണയും പാകിസ്താനെ സംബന്ധിച്ചിടത്തോളം ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്.
എന്നാല്‍ മുഷാറഫിന്റെ തീരുമാനം പാകിസ്താനിലെ യഥാസ്ഥിക മുസ്ലീം പണ്ഡിതന്മാരെ ചൊടിപ്പിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. കാരണം ജൂതന്മാരെ മുസ്ലീങ്ങളുടെ ശത്രുക്കളായി കാണുന്നവരാണ് അധികപേരും.












Click it and Unblock the Notifications