നടന്‍ ബാലകൃഷ്ണ രാഷ്ട്രീയത്തിലേക്ക്
വിജയവാഡ: തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകന്‍ എന്‍ടി. രാമറാവുവിന്റെ മകനും നടനുമായ ബാലകൃഷ്ണ രാഷ്ട്രീയത്തില്‍ സജീവമാവാനൊരുങ്ങുന്നു.
ചന്ദ്രബാബു നായിഡുവിന്റെ അടുത്തബന്ധു കൂടിയാണ് ബാലകൃഷ്ണ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് നടന്റെ തീരുമാനം. ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ബാലകൃഷ്ണ ഇക്കാര്യം അറിയിച്ചത്.
താന്‍ ഏതു മണ്ഡലത്തിലാവും മത്സരിയ്ക്കുക എന്ന കാര്യം തെലുങ്ക് ദേശം പാര്‍ട്ടി തീരുമാനിയ്ക്കുമെന്നും നടന്‍ വ്യക്തമാക്കി. എന്‍ടിആറിന്റെ കാലത്തും ബാലകൃഷ്ണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
അടുത്തിടെ നടന്റേതായി പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ച വച്ചിരുന്നു.












Click it and Unblock the Notifications